15 ലക്ഷത്തിൽ തുടക്കം, ദീപിക പദുക്കോണിന്റെ നിക്ഷേപം; സംരംഭകൻ റോഹൻ മിർചന്ദാനിയുടെ വിയോഗം 41-ാം വയസിൽ

rohan-mirchandani-co-founder-of-epigamia-passes-away-at-41-years-mm
  • Publisher : News18 (Mal)
  • Author : -
  • Last Update : 2024-12-22 13:51:00

എപ്പിഗാമിയ കോ-ഫൗണ്ടർ റോഹൻ മിർചന്ദാനി (Rohan Mirchandani) ഹൃദയാഘാതം മൂലം മരിച്ചു. കേരളത്തിലെ സൂപ്പർമാർക്കറ്റുകളിൽ ഉൾപ്പെടെ കാണപ്പെടാറുള്ള എപ്പിഗാമിയ യോഗർട്ട് ബ്രാൻഡിന്റെ സ്ഥാപകരിലൊരാളായ റോഹൻ, 41-ാം വയസിലാണ് വിടപറഞ്ഞത്. 2007-ൽ സ്ഥാപിതമായ ഡ്രംസ് ഫുഡ്, റോഹൻ മിർചന്ദാനി, ഗണേഷ് കൃഷ്ണമൂർത്തി, രാഹുൽ ജെയിൻ, ഉദയ് താക്കർ എന്നിവർ ചേർന്ന് 15 ലക്ഷം രൂപ മുതൽമുടക്കിൽ ആരംഭിച്ച സ്ഥാപനമാണ്. മുംബൈയിലെ ഡെസേർട്ട് ലോഞ്ച് ആയിട്ടായിരുന്നു തുടക്കം.

NYU സ്റ്റേണിലെ ബിരുദധാരിയും വാർട്ടൺ സ്കൂളിലെ പൂർവവിദ്യാർത്ഥിയുമായ മിർച്ചന്ദാനി 2013-ൽ ഡ്രംസ് ഫുഡ് ഇൻ്റർനാഷണൽ ആരംഭിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ഗ്രീക്ക് യോഗർട്ട് ബ്രാൻഡുകളിലൊന്നായ എപ്പിഗാമിയ എന്ന പുതിയ കാലത്തെ ‘ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ്’ (FMCG) ബ്രാൻഡിൻ്റെ ഉത്പ്പാദകരാണ്.

കൂടുതൽ ഉപഭോക്താക്കൾ പല രുചികളിലെ ഗ്രീക്ക് യോഗർട്ട് ഉല്പന്നങ്ങളിലേക്ക് ആകർഷിക്കപ്പെട്ടതിനാൽ എപ്പിഗാമിയ മുൻനിര നഗരങ്ങളിൽ ജനപ്രിയമായി മാറി.

ബെൽജിയൻ നിക്ഷേപകരായ വെർലിൻവെസ്റ്റ്, എപ്പിഗാമിയയിലെ ഏറ്റവും വലിയ ബാഹ്യ ഓഹരി ഉടമകളിൽ ഒന്നാണ്. ഫ്രഞ്ച് ഡയറി കമ്പനിയായ ഡാനോണും ബോളിവുഡ് നടി ദീപിക പദുക്കോണും ഈ കമ്പനിയിൽ നിക്ഷേപകരാണ്. 2019ലായിരുന്നു ദീപിക ഡ്രംസ് ഫുഡ് ഇൻ്റർനാഷണലിൽ നിക്ഷേപം നടത്തിയത്. എത്ര രൂപയുടെ നിക്ഷേപം എന്ന വിവരം ദീപിക പുറത്തുവിട്ടിട്ടില്ല.

റോഹൻ മിർചന്ദാനി 2023 ഡിസംബറിൽ എക്സിക്യൂട്ടീവ് ചെയർമാനായി മാറി. സഹസ്ഥാപകനായ രാഹുൽ ജെയിൻ സഹസ്ഥാപകനും സിഇഒയും ആയി ചുമതലയേറ്റു. കമ്പനിയുടെ വിതരണ ശൃംഖലയുടെയും ബിസിനസ് ഇൻ്റലിജൻസ് പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിച്ചിരുന്ന എപ്പിഗാമിയയുടെ സ്ഥാപക അംഗമായ അങ്കുർ ഗോയലിനെ സിഒഒ സ്ഥാനത്തേക്ക് ഉയർത്തി.

സമീപകാല അഭിമുഖങ്ങളിൽ, 2025 സാമ്പത്തിക വർഷത്തിൽ വരുമാനം 250 കോടിയായി ഉയർത്താൻ പദ്ധതിയിട്ടുകൊണ്ട് ക്വിക്ക് കൊമേഴ്‌സ് ചാനലിൽ വലിയ ചുവടുവെപ്പ് നടത്തുന്നതിനെക്കുറിച്ച് മിർച്ചന്ദാനി സംസാരിച്ചിരുന്നു.

Summary: Rohan Mirchandani co-founder of Epigamia passes away at 41 years. The entrepreneur has suffered a heart-attack, says news report. Mirchandani’s Drums Food International has attracted an investment from Bollywood actor Deepika Padukone back in 2019

Ads
Recent Business News
Trending News
Recent News
Prev
Next